
വിഘ്നേശ് ശിവന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. അരവിന്ദ് സ്വാമി, അറ്റ്ലി, സംഗീത സംവിധായകന് അനിരുദ്ധ, കല്യാണി പ്രിയദര്ശന് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
നയന്‍താരയെ നായികയാക്കി വിഘ്നേശ് ശിവന് നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രിക്കണ്‍. ആദ്യമായാണ് നിര്‍മ്മാതാവ് വേഷത്തില്‍ വിഘ്നേശ് എത്തുന്നത്. വിഘ്നേശിന്റെ പ്രെഡക്ഷന്‍ കമ്പിനിയായ റൗഡി പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്.
നാല് വര്‍ഷത്തോളമായി നയന്‍താരയും വിഘ്നേശും പ്രണയത്തിലായിട്ട്. 2020ല്‍ ഇരുവരുടെയും വിവാഹം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
A Special Day 🥰 Special celebrations 🎊 🎂 #WikiBdayCelebrations pic.twitter.com/z3ql6E74R9
— Nayanthara✨ (@NayantharaU) September 18, 2019






