
ആലപ്പുഴ : കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബര്‍ നറുക്കെടുത്തു. ടി.എം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിന്. ആലപ്പുഴ കായംകുളത്തെ ശിവന്‍കുട്ടി എന്ന ഏജന്റ് വിറ്റ ലോട്ടറിക്കാണ് ബംബര്‍ അടിച്ചത്. കരുനാഗപ്പള്ളി സ്വദേശിനിയ്ക്കാണ് 12 കോടി അടിച്ചിരിക്കുന്നതെന്നാണ് സൂചന.
മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും. ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. 46 ക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്ട്ട് വിറ്റുപോയി ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായ നികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാം സമ്മാനം കിട്ടാത്ത അതേനമ്പരുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷം വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കുണ്ട്.
ഓരോ സീരീസിലെയും രണ്ടുപേര്‍ക്ക് വീതമാണ് ഈ സമ്മാനം ലഭിക്കുക.






