
കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ല. അവര്‍ക്കെതിര ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമരന്തി അതിരൂക്ഷ ഭാഷയില്‍ പറഞ്ഞു. പാലായില്‍ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണ്. മര്യാദയ്ക്കയ്ക്കല്ലെങ്കില് സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. പേരെടുത്ത് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു.
പാലാരി വട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തതിനു ശേഷം മാത്രം തുടര്‍ നടപടി മതിയെന്ന് വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കൂടുതല്‍ തെളിവ് ശേഖരണത്തിനു ശേഷം അറസ്റ്റില്‍ തീരുമാനമുണ്ടാകുമെന്നുമാണ് സൂചന.






