
ലക്നൗ: ഏറെ വിവാദമായ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. യുപിയിലെ ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നുമാണ് പിടികുടിയത്. ചിന്മയാനന്ദയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നിയമവിദ്യാത്ഥിനി രംഗത്ത് എത്തിയ കേസിലെ തുടര്‍സംഭവങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.
ആരോപണം നിഷേധിച്ച് ചിന്മയാനന്ദ രംഗത്ത് വന്നിരുന്നെങ്കിലും സംഭവത്തില്‍ പെന്‍ഡ്രൈവിലായി സൂക്ഷിച്ചിരുന്ന 43 വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ പെണ്‍കുട്ടി സമര്‍പ്പിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിന് തയ്യാറായത്. സ്വാമി ചിന്മയാനന്ദ തന്റെ നഗ്നത പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതി ആരോപിച്ചത്. പിനന്ീട് തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു യുവതി പറഞ്ഞത്.
ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന ലോ കോളേജിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനിയായ യുവതി സോഷ്യല്‍ മീഡിയ വഴിയായിരുന്നു ആരോപണം ഉന്നയിച്ചത്. കഴിഞ്ഞമാസം ആരോപണവുമായി രംഗത്തു വന്നതിന് പിന്നാലെ യുവതിയെ കാണാതാകുകയും ഒരാഴ്ചയ്ക്ക് ശേഷം രാജസ്ഥാനില്‍ നിന്നും കണ്ടെത്തുകയും ആയിരുന്നു. ചിന്മയാനന്ദ താനുള്‍പ്പെടെ നരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചെന്ന് യുവതി പറയുന്നു. എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഇതിനകം വൈറലായിക്കഴിഞ്ഞ വീഡിയോയില്‍ യുവതി അവകാശപ്പെടുന്നുണ്ട്.
ചിന്മയാനന്ദയ്ക്കെതിരെയുള്ള തെളിവുകള്‍ കൈവശം ഉള്ളതിനാല്‍ തന്റെ കുടുംബത്തിന് സ്വാമിയില്‍ നിന്ന് ഭീഷണിയുണ്ടെന്നും യുവതി നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ യുവതിയും കുടുംബവുംഷാജഹാന്പൂര് പോലീസില്‍ സ്വാമിക്കെതിരെ പരാതിയും സമര്‍പ്പിച്ചിരുന്നു. സ്വാമി വലിയ സ്വാധീനവും ഉന്നതന്മാരുമായി ബന്ധവും ഉള്ളയാളായതിനാല്‍ പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും ആരോപിച്ചു.






