
ഉന്നാവോ പീഡനക്കേസ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് മുന്‍ ബി.ജെ.പി എം.പി സ്വാമി ചിന്മയാനന്ദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോളേജ് വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. മുന്‍ എം.പിയ്ക്കെതിരെ വിഡിയോ തെളിവുകള്‍ കയ്യിലുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ 35 വിഡിയോകള്‍ തന്റെ കൈവശം ഉണ്ടെന്ന് പെണ്‍കുട്ടി അവകാശപ്പെടുന്നു. മസാജ് ചെയ്യിക്കാന്‍ വേണ്ടി കോളേജില്‍ നിന്നും സ്വാമി ചിന്മയാനന്ദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും അപ്പോള്‍ കണ്ണാടിയില്‍ ക്യാമറ പിടിപ്പിച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
സ്വാമി ചിന്മയാനന്ദ് ചെയര്‍മാനായ കോളജിലെ പെണ്‍കുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളജില്‍ നിന്നും ചിന്മയാനന്ദ് വീട്ടിലേക്ക് ക്ഷണിക്കും. പിന്നീട് തന്നെ കൊണ്ട് ശരീരം മസാജ് ചെയ്യിക്കുെമന്നും പെണ്‍കുട്ടി പറയുന്നു. ഇത്തരത്തില്‍ ചിന്മയാനന്ദിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദിക്കില്ല. അതുകൊണ്ടാണ് കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇങ്ങനെ ഷൂട്ട് ചെയ്ത 30 ഓളം വിഡിയോകള്‍ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ കണ്ണട ഇപ്പോള്‍ കാണുന്നില്ലെന്നും ഹോസ്റ്റലില്‍ നിന്നും മോഷണം പോയെന്നും പെണ്‍കുട്ടി പറയുന്നു. ഒരു വര്‍ഷത്തോളം തന്നെ ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്നാണ് നിയമ വിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാന്‍പൂരില്‍നിന്നും കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രിനരേന്ദ്രമോഡിയോടും യു.പി മന്ത്രി യോഗ് ആദിത്യനാഥിനോടും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.






