ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയിലെ നിരവധി ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. ആചാരങ്ങള്‍ക്ക് മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളി എന്തൊക്കെയാണെന്ന് 150 വാക്കില്‍ വിശദമാകാന്നാണ് ചോദ്യം നമ്പര്‍ 10ല്‍ ആവശ്യപ്പെടുന്നത്. സ്ത്രീ ശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറയ്ക്കാനുള്ള വഴിയെന്നതിനെ കുറിച്ച് വിശദമാക്കാനാണ് ചോദ്യം നമ്പര്‍ ഒന്‍പത് ആവശ്യപ്പെടുന്നത്.
ഇത്തരം ചോദ്യങ്ങളാണോ രാജ്യത്തെ നിര്‍ണായ പദവികള്‍ വഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്നതെന്നാണ് വിമര്‍ശനം. മതേതരത്വം പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രാധാനമെന്നും നിരവധി ആളുകളാണ് ട്വീറ്റിനോട് പ്രതികരിക്കുന്നത്.

Comments