
മലപ്പുറം : മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇപ്പോള്‍ ഭാഷയെ ചുറ്റിയുണ്ടാകുന്ന പ്രശ്നങ്ങള്‍ അനാവിശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളും നല്ലതാണ്. എല്ലാ ഭാഷകള്‍ക്കും അതിന്റെതായ പ്രാധാന്യമുണ്ടെന്നും ഒന്നിനെയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മലപ്പുറത്ത് വൈദ്യരതന്ം പി എസ് വാര്യരുടെ 150 ജന്മദിനാഘോ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ എല്ലാ ഭാഷയും പഠിക്കണം. അതേസമയം മാതൃഭാഷ കാഴ്ച പോലെയാണ്. മറ്റ് ഭാഷകള്‍ എന്നത് കണ്ണാടിയില്‍ക്കൂടി കാണുന്ന കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയ്ക്ക് പ്രധാന്യമുള്ള നമ്മുക്ക് ആവിശ്യമുള്ളതെന്നും കോരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിലവില്‍ ഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങള്‍ അനാവിശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യമാണെന്നും ഈ വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്കാരമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ് ദിവസം അമിത് ഷാ നടത്തിയ പ്രസ്താവന വളരെ വിവാദമായിരുന്നു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാദം, ഇതാണ് വിവാദമായത്. 2019ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ര്ട, തമിഴ്നാട് എന്നിവിടങ്ങളി!ല്‍ കരട് നയത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.





