
ലഖ്നൗ : ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വാമിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിലാണ് യു പി പോലീസ് യുവതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ചിന്മായാനന്ദ തനിക്കെതിരെ നല്കിയ കേസില്‍ തടണയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഷാജഹാന്‍പുരയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം യുവതിയെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് തടയണമെന്ന് ആവശ്യവുമായി യുവതി നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ട് ബന്ധുക്കളെയും സുഹൃത്തിനെയും പോലീസ് നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. കേസന്വേഷണത്തില്‍ തൃപ്തിയറിയിച്ച കോടതി പരാതിക്കാരിക്ക് കീഴ്ക്കോടതിയെ സമീപിക്കാമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചിന്മായനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു തന്നെ ഒരുവര്ത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു.






