ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ആവാര്‍ഡ് അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലചിത്ര രംഗത്തിനു നല്കിയ സമഗ്രമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താവിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാര വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
'രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടന് അമിതാഭ് ബച്ചനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിനായി ഏകകണ്ഠേനെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കട്ടെ. ഈ പുരസ്കാരലബ്ധയില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ആഹ്ളാദിക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍' - പുരസ്കാര വിവരം പങ്കുവച്ചു കൊണ്ട് പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം 76കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിരുന്നു. വിഖ്യാത കവി ഹിരിവന്ഷ് റായ് ബച്ചനേയും തേജീ ബച്ചന്റേയും മകനായ അമിതാഭ് ബച്ചന് ജനിച്ചത് 1942 ഒക്ടോബര്‍ 11നാണ്. 1969 മുതല്‍ സിനിമാ രംഗത്ത് സജീവമാണ് ബച്ചന്. ഭാര്യ ജയാ ബച്ചന്, മകന് അഭിഷേക് ബച്ചന്, മരുമകള്‍ ഐശ്വര്യ റായ് എന്നിങ്ങനെ ബച്ചന്റെ കലാപാരമ്പര്യം കുടുബാംഗങ്ങളിലൂടേയും തുടരുകയാണ്.

Comments