
കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ ലൗ ജിഹാദ് സംഘങ്ങള്‍ക്കു പങ്കുണ്ടെന്ന് ആരോപണം. സമ്മര്‍ദത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും സത്യം പുറത്തുവരാന്‍ എന്‍.ഐ.എ. പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്ന നിലപാടിലാണു പെണ്‍കുട്ടിയുടെ പിതാവ്.
പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ച കേസിലെ പ്രതി കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമി(19)നെയാണു കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ റിമാന്‍ഡിലാണ്.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം മാനഭംഗം, പിടിച്ചുപറി, വധഭീഷണി കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. പ്രതിക്കു രാഷ്ട്രീയനേതാക്കളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും സഹായം ലഭിക്കുന്നുണ്ടെന്നു പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ അന്വേഷിക്കാതെ, സംഭവം പ്രണയമാണെന്നു വരുത്തിത്തീര്‍ത്ത് കേസ് അവസാനിപ്പിക്കാനാണു പോലീസ് നീക്കം. കേസ് എന്‍.ഐ.എ. ഏറ്റെടുക്കുമെന്നായപ്പോഴാണു പ്രതിയെ അറസ്റ്റ് ചെയ്യാന്‍പോലും പോലീസ് തയാറായതെന്നും അദ്ദേഹം ആരോപിച്ചു. നടന്ന സംഭവങ്ങളെല്ലാം പെണ്‍കുട്ടി മജിസ്ട്രേറ്റിനോടു പറഞ്ഞിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലെ ഒരു പരീക്ഷാ പരിശീലനകേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണു വഞ്ചിക്കപ്പെട്ടത്. പെണ്‍കുട്ടിയുമായി പ്രതി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ ജൂെലെ ഏഴിനു നഗരത്തിലെ സരോവരം ബയോ പാര്‍ക്കിലേക്കു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയശേഷം പീഡിപ്പിക്കുകയുമായിരുന്നു.
പീഡനദൃശ്യങ്ങള്‍ മൊെബെല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്നാണു പരാതി. പ്രണയം നടിച്ചുള്ള മതം മാറ്റം സംബന്ധിച്ച പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എന്‍.ഐ.എയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന് െവെസ് ചെയര്മാന് ജോര്‍ജ് കുര്യന് പറഞ്ഞു.
കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പിടിയിലാണെന്നും ഇവരെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നുവെന്നാണ് വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തെളിയിക്കുന്നതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. കോഴിക്കോട്ടും ഡല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.






