ന്യൂയോര്‍ക്ക് : എങ്ങനെ മറ്റുള്ളവരില്‍ മതിപ്പു തോന്നിപ്പിക്കാമെന്ന് ചിന്തിക്കുന്ന യുഗത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാല്‍ മഹാത്മാഗാന്ധി ശ്രമിച്ചത് മറ്റുള്ളവരെ എങ്ങനെ പ്രചോദിപ്പിക്കാം എന്നതായിരുന്നു. ഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന അനുസ്മരണ പരിപാടിയില്‍ ഇന്ത്യ സ്ഥാപിച്ച ഗാന്ധി സൗരോര്‍ജ പാര്‍ക്കും ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗാന്ധി പീസ് ഗാര്‍ഡനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
തന്റെ ജീവിതത്തില്‍ ആരെയും സ്വാധീനിക്കാന്‍ ഗാന്ധിജി ശ്രമിച്ചിട്ടില്ല. എന്നാല്‍, ഗാന്ധിയുടെ ജീവിതം പലരിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഇന്ത്യക്കാരനായിരുന്നു. പക്ഷേ, ഇന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വ്യക്തിയല്ലെന്നും മോഡി പറഞ്ഞു.
ഗാന്ധിജിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ നേതൃത്വപരമായ കാര്യങ്ങള്‍: സമകാലിക ലോകത്ത് ഗാന്ധിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ദക്ഷിണ പ്രസിഡന്റ് മുന്‍ ജേ ഇന്‍, ബംാദേശ് പ്രധാനമന്ത്രി ഷൈക്ക് ഹസീന, ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍, സിങ്കപ്പൂര്‍ പ്രസിഡന്‍് ലീ സീന്‍ ലൂങ്ങ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Comments