
അവതാരക, മോഡല്‍, നടി എന്നീ രംഗങ്ങളിലൂടെ മലയാളലികള്ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ മറ്റൊരു രംഗത്തും കൂടി കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ്. വ്ളോഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് താരം. 'ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും...കാത്തിരിക്കുക' , എന്ന കുറിപ്പോടെ വ്ളോഗിന്റെ ഒരു ടീസറും രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
എന്തിനെക്കുറിച്ചുളള വ്ളോഗ് ആണെന്ന് രഞ്ജിനി വ്യക്തമാക്കിയിട്ടില്ലെങ്കിലും യാത്ര സംബന്ധിച്ചുളളതാവാം വ്ളോഗിലെ വിഷയങ്ങളെന്നാണ് രഞ്ജിനി വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന ടാഗുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര് താരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ ഒട്ടും മടിക്കാത്ത രഞ്ജിനി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ സാന്നിധ്യം അറിയിച്ചുകൊണ്ടായിരുന്നു.






