
ഐ.വി ശശി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത് നിരവധി സൂപ്പര്‍ഹിറ്റുകളാണ്. ഐ.വി ശശി പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ മോഹന്‍ ലാല്‍ കാഴ്ച വെച്ചിട്ടുള്ള പ്രകടനങ്ങള്‍. ദേവാസുരത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന്റെ അഭിനയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഐ.വി ശശി തന്നെ തോല്‍വി സമ്മതിക്കുകയായിരുന്നു.
ലാലിന്റെ അഭിനയം തന്നെയാണ് തന്റെ നിര്‍ദ്ദേശങ്ങളേക്കാള്‍ മികച്ചതെന്ന് അദ്ദേഹം സമ്മതിച്ചു. മോഹന്‍ലാലിന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്ന ഐ.വി നടത്തിയ ഒരു പ്രവചനമാണ് ഇപ്പോള്‍ സത്യമാകാന്‍ പോകുന്നത്. മോഹന്‍ലാല്‍ ഒരിക്കല്‍ സംവിധായകനാകുമെന്നാണ് ഐ.വി ശശി പ്രവചിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. ആദ്യത്തെ 70 എം എം ചിത്രം, തീഡ്രി ചിത്രം, സിനിമാസ്കോപ്പ് ചിത്രം എന്നിവ സമ്മാനിച്ച ജിജോയാണ് ബറോസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.






