
സൺ ടിവിയിലെ അസതപോവധു യാരു എന്ന പ്രശസ്ത കോമഡി ഷോയിൽ അവതാരകയായി എത്തി പിന്നീട് തമിഴ്, മലയാളം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് പല സിനിമകളിലൂടെയും ഐശ്വര്യ തിളങ്ങി.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ രാജേഷ്. ബോള്‍ഡ് ഹോട്ട് ചിത്രങ്ങളടക്കം താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ ഗ്രീന്‍ അജ്രാഖ്-പ്രിന്റഡ് സാരിയിലുള്ള തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് ഐശ്വര്യ. മൂന്ന് വശങ്ങളിലും മെഷീൻ, ഗോൾഡ് ഹാൻഡ്-എംബ്രോയ്ഡറി ബോർഡറുകൾ ഉൾക്കൊള്ളുന്നതാണ് ഈ സാരി. പല്ലുവിൽ ഇരട്ട എംബ്രോയ്ഡറി ഡീറ്റെയിലിംഗും വ്യത്യസ്ത അജ്രാഖ് ഫാബ്രിക് ആക്സന്റും ഇതിലുണ്ട്. ഇതിനൊപ്പം പ്ലെയിൻ ഗ്രീൻ കോർസെറ്റ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ബാക്ക് ടൈ-അപ്പുള്ള ബ്ലൗസാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഗുജറാത്തിലെ വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധർ കൈകൊണ്ട് നിർമ്മിച്ച ഈ സെറ്റ്, അജ്‌റാഖ് പ്രിന്റിംഗിന്റെ ഭംഗി എടുത്തു കാട്ടുന്നതാണ്. ‘‘ഒന്നുകിൽ നമ്മൾ ഒരു വഴി കണ്ടെത്തും, അല്ലെങ്കിൽ ഒന്ന് ഉണ്ടാക്കും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ആകര്‍ഷണീയത തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.






