കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി സഹകരിക്കുമെന്ന് ഫ്ളാറ്റ് ഉടമകള്‍. ചര്‍ച്ചയില്‍ പൂര്‍ണമായി തൃപ്തരല്ലെങ്കിലും കോടതി വിധി മാനിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന നിര്‍ണായക യോഗത്തിനു ശേഷം ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി. കളക്ടര്‍ സുഹാസ്, ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പ്രത്യേക ചുമതലയിലുള്ള മരട് നഗരസഭാ സെക്രട്ടറിയും ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുമായ സ്നേഹില്‍ കുമാര്‍ സിംഗ്, കൊച്ചി പോലീസ് കമ്മീഷ്ണര്‍ വിജയ് സാക്കറെ എന്നിവര്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചണ് ഉടമകളുമായി ചര്‍ച്ച നടത്തിയത്.
ഫ്ളാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെച്ച് ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെ ജയകുമാര്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിക്കാനും തൂരുമാനമായി. അടിയന്തര നഷ്ടപരിഹാരമായ 25 ലക്ഷം രൂപയും വാടകത്തുകയും എത്രയും പെട്ടന്ന് നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായും ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു. നിലവില്‍ സമരം പിന്‍വലിക്കുന്നെങ്കിലും ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ മുന്നറിപ്പ് നല്കി.
അതേസമയം സര്‍ക്കാര്‍ ഒരുക്കിയ സ്ഥലം കണ്ട് ബോധ്യപ്പെടാതെ അങ്ങോട്ടു മാറില്ലെന്നും വേറെയിടത്തേക്കാണു മാറുന്നതെന്നും തങ്ങള്‍ക്ക് സ്വകാര്യത വേണമെന്നും ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞു. ഇന്നലെത്തന്നെ ആല്‍ഫാ വെഞ്ച്വേഴ്സിലെ ഫ്ളാറ്റുടമകള്‍ ഒഴിയാന്‍ തുടങ്ങിയിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സുരക്ഷിത മാര്‍ഗ്ഗത്തിലൂടെ നിയന്ത്രിത സ്ഫോടനം വഴി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുമെന്ന് ആര്.ഡി.ഒ സ്നേഹില്‍ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രയിനുകള്‍ ഉപയോഗിച്ചാല്‍ കാലതാമസം വരുമെന്നതിനാലാണ് സാങ്കേതികവിദ്യമാറ്റിയത്. ഒക്ടോബര്‍ ഒന്പതിനു മുന്‍പ് പൊളിക്കലിനുള്ള കമ്പനികളുമായി കരാറിലൊപ്പിടുമെന്നും ആര്.ഡി.ഒ വ്യക്തമാക്കി.
അതേസമയം ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ സമിതി നിയോഗിച്ചു. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

Comments