
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രമായെത്തുന്ന 'സെയ്റാ നരസിംഹ റെഡ്ഡി'യിലെ 'ഓ സൈറ' ടൈറ്റില്‍ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. തമന്നയും നയന്‍താരയും ഒന്നിച്ച ഗാനത്തില്‍ ചിരഞ്ജീവിയുടെ സംഘട്ടന രംഘങ്ങളുമുണ്ട്. അമിത് ത്രിവേദിയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സുധിനി ചൗഹാന്, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് സുന്ദരേശന്, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, ഋഷികേശ് കമേര്‍ക്കര്‍, ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.
സ്വാതന്ത്രസമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ ചിത്രത്തില്‍ ബിഗ് ബിഅമിതാഭ് ബച്ചന് എത്തുന്നുമുണ്ട്.
യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.
ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ വൈറലായിരുന്നു. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന് ത്രിവേദി സംഗീതം നല്കുന്നു. ചിരഞ്ജീവിയുടെ 151-മത് ചിത്രവും റാം ചരണിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാലു ഭാഷകളിലായാണ് ചിത്രം തീയറ്ററുകളിലെത്തുക.






