
മോഹന്‍ലാലിന്റെ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിന്റെ പേരിലും പ്രിയതാരം പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം എത്തുമെന്ന പേരിലും ശ്രദ്ധേമായ ചിത്രമാണ് കാപ്പാന്. നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.
സമയദൈര്‍ഘ്യം മൂലം കാപ്പാന് സിനിമയില്‍ നിന്നും ഒഴിവാക്കിയ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സമുദ്രക്കനിയും സൂര്യയും സയേഷയും ഒന്നിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണാന്‍ സാധിക്കും. പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷം കതിരിന്റെ ഫ്ലാറ്റില്‍ ഒത്തുകൂടുന്നതും തുടര്‍ന്ന് അവര്‍ കാശ്മീരിലേക്ക് പോകാന്‍ ശ്രമിക്കുന്നതുമാണ് രംഗം.
കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്പിജി ഓഫിസറാണ് സൂര്യ എത്തിയത്. ആര്യയായിരുന്നു മറ്റൊരു പ്രധാനവേഷത്തില്‍ എത്തിയത്.






