
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പരീക്ഷാഭവനില്‍ നിന്ന് പതിനേഴ് ഉത്തരക്കടാലാസുകള് ദുരൂഹ സാഹചര്യത്തില്‍ കാണാതായി. വിദൂര പഠന വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കാണാതെ പോയത്. മൂല്യ നിര്‍ണ്ണയത്തിനായി അയക്കാന്‍ വെച്ചിരുന്ന ഉത്തരക്കടലാസില്‍ നിന്നാണ് ഫോള്‍സ് നമ്പര്‍ ചേര്‍ത്ത ശേഷം അടുക്കിവെച്ച കെട്ടില്‍ നിന്ന് അപ്രത്യക്ഷമായത്.
അസല്‍ നമ്പര്‍ കീറി എടുക്കാന്‍ നോക്കിപ്പോഴാണ് പേപ്പറുകളില്‍ എണ്ണ കുറവ് കണ്ടെത്തിയത്. സംഭവത്തില്‍ പരീക്ഷ കണ്ട്രോളര് ഡോ പി ശിവദാസന്‍ പോലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉത്തരക്കാടലാസുകള്‍ മാറ്റയതില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരക്കടലാസുകള്‍ ആസൂത്രിതമായി മാറ്റിയിട്ടുമണ്ടാ എന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ജോയിന്റ് കണ്ട്രോളര് കെ പി വിജയന്, ജോയിറന്റ് റജിസ്ട്രാര്‍ പിപി അജിത എന്നിവര്‍ക്കാണ് ആദ്യന്തര അന്വേഷണത്തിന്റെ ചുമതല. സര്‍വകലാശാലയില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ് പുനഃപരീക്ഷ നടത്തുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപട സ്വീകരിക്കാനാണ് സര്‍വകലാശാലയുടെ നീക്കം.






