ശ്രീനഗര്‍: രാജ്യത്തെ സൈനിക താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണി. അതിര്‍ത്തിയിലെ വ്യോമസേനാ താവളങ്ങളില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളിലാണ് സരക്ഷ കര്‍ശനമാക്കിയത്.
പത്തോളം പേര് അടങ്ങിയ ചാവേര്‍ സംഘം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിഴെല വ്യോമസേന താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഈ സൈനിക കേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ത്ത ജയ്ഷെ ഭീകരകേന്ദ്രം വീണ്ടും സജീവമായതായി ഇക്കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിന്‍ വാറത്ത് സ്ഥിരീകരിച്ചിരുന്നു. കശ്മീരിനു പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ പാക്ക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഭീകരരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments