ഇന്നത്തേ ദിവസത്തിൽ ഓർക്കേണ്ടതു ഗാന്ധിജിയേ മാത്രമല്ല ,
തീർച്ചയായും മഹാത്മാ ഗാന്ധി ജീവിച്ചിരുന്ന വലിയൊരു മനുഷ്യൻ ആയിരുന്നു ..
എന്നാൽ ഇന്നു ഒരാളേക്കൂടി ഓർക്കണം .
അതു മറ്റൊരു ചെറിയ വലിയ മനുഷ്യനേക്കൂടിയാണു ...
എന്നാൽ ഈ ദിനം നമുക്കു ഒരിക്കലും മറക്കാനാവാത്ത ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടി ആണു . അദ്ദേഹത്തേപറ്റി മുൻപു എഴുതിയ ഒരു ചെറു കുറിപ്പു ഒരിക്കൽ കൂടി ഇവിടെ പകർത്തുന്നു .
സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രധാനമാന്ത്രിമാരില്‍ ഒരാള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് , അതിനര്‍ത്ഥം മറ്റു പ്രധാനമന്ത്രിമാര്‍ മോശക്കാരാണ് എന്നല്ല , പഞ്ചസാരക്ക് മധുരമാണെന്ന് പറയാന്‍ തേനിനു മധുരമില്ല എന്ന് പറയേണ്ടല്ലോ !
കാശി വിദ്യാ പീഠത്തില്‍ നിന്നും ആണ് അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ന്ന "ശാസ്ത്രി" ബിരുദം ലഭിച്ചത് , 1927 ല്‍ ലളിത ദേവിയുമായി വിവാഹം , പലവിധ കാലയളവുകളില്‍ ആയി 9 വര്‍ഷത്തോളം ജയില്‍ വാസം !

സ്വാതന്ത്ര്യാനന്തരം ഉത്തര്‍ പ്രദേശിലെ ഗോവിന്ദ് വല്ലഭ് പാന്ത് മന്ത്രി സഭയില്‍ ആദ്യം ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും പിന്നീട് ആഭ്യന്തര മന്ത്രിയും ,
1951 ല്‍ രാജ്യസഭയില്‍ എത്തുകയും തുടര്‍ന്ന് നാല് കൊല്ലക്കാലം റെയില്‍വേ വകുപ്പ് മന്ത്രിയാകുകയും ചെയ്തു , മെഹബൂബ് നഗറില്‍ 112 പേരുടെ മരണത്തില്‍ കലാശിച്ച ട്രെയിന്‍ അപകടത്തില്‍ ഒരു നിമിഷം പോലും മടിക്കാതെ രാജി കത്ത് നല്‍കിയെങ്കിലും പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അത് സ്വീകരിച്ചില്ല , എന്നാല്‍ തമിഴ് നാട്ടിലെ അറിയലൂരില്‍ 144 പേര്‍ മരിക്കാന്‍ ഇടയായ വന്‍ അപകടത്തില്‍ അദ്ദേഹം ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധര്‍മനിഷ്ഠയുടെ ഒരു ഉത്തമ ഉദാഹരണം ആയിരുന്നു .
1964 മെയ് 27 നു നെഹ്രുവിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ,
സ്വന്തന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച ചില വികസന പരിപാടികള്‍ അദ്ദേഹം വിഭാവനം ചെയ്തു നടപ്പാക്കി , ഹരിത വിപ്ലവം , ധവള വിപ്ലവം , സൈനിക രംഗത്തെ ആധുനികവല്‍ക്കരണം , പഞ്ചവത്സര പദ്ധതികള്‍ ഇവയിലൊക്കെ അദ്ദേഹത്തിന്റെ സംഭാവനകള്‍ രാഷ്ട്രം മറക്കില്ല .1965 ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ നേതൃ പാടവവും ദൃഡനിശ്ചയവും ഒരുപോലെ പ്രകീര്‍ത്തിക്കപ്പെട്ടു , സൌമ്യത ഒരു ദൌര്‍ബല്യം ആല്ലെന്നു അദ്ദേഹം ശത്രു രാജ്യത്തിനു മനസ്സിലാകി കൊടുത്തു . സൈനികര്‍ക്ക് ധാര്‍മിക പിന്തുണ നല്‍ക്കാന്‍ യുദ്ധ മുന്നണികള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം കാണിച്ച താല്പര്യം അന്നത്തെ സൈനികര്‍ക്ക് ഒരു ആവേശമായിരുന്നു ,

യുദ്ധത്തില്‍ തോല്പിച്ചു എങ്കിലും പാകിസ്ഥാനുമായി സമാധാനത്തിന്റെ പാത എന്നും അദ്ദേഹം സൌഹൃദത്തോടെ സ്വീകരിക്കാന്‍ മടി കാണിച്ചില്ല , 1966 ജനുവരിയില്‍ അന്നത്തെ റഷ്യയിലെ താഷ്കന്റില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കവേ ആകസ്മികമായി അദ്ദേഹം അന്തരിച്ചു , അദ്ദേഹത്തിന്റെ മരണത്തില്‍ ചില ദുരൂഹതകള്‍ ആരോപിച്ചത് ഇന്നും അങ്ങിനെ തന്നെ അവശേഷിക്കുന്നു .
അദ്ദേഹം മരിക്കുമ്പോള്‍ സ്വന്തമായി അവശേഷിച്ചിരുന്ന സ്വത്തുക്കള്‍ ഇനിയും കടം അടച്ചു തീര്‍ക്കാനുള്ള ഒരു പഴയ കാറും , അഞ്ചു മക്കളും മാത്രമാണ് . അദ്ദേഹത്തിന് സ്വിസ് ബാങ്കില്‍ നിക്ഷേപമോ വലിയ ബംഗ്ലാവ് കളോ ഉണ്ടായിരുന്നില്ല , മക്കളെയോ സ്വന്തക്കാരെയോ എങ്ങും തിരുകി കയറ്റിയില്ല !, ഇത്ര ലളിതമായി അതെ സമയം ഇത്ര ഉന്നത പദവി വഹിച്ച ഒരു രാഷ്ടീയക്കാരനെ കാണാന്‍ അന്നും ഇന്നും പ്രയാസമാണ് .
അദ്ദേഹത്തിന്റെ കാലയളവില്‍ സൈനിക സേവനം നടത്തിയിട്ടുള്ള ഒരു സൈനികനും അദ്ദേഹത്തെ മറക്കാന്‍ ആവില്ല , അദ്ദേഹത്തിന്റെ പ്രസിദ്ധമായ " ജയ് ജവാന്‍ , ജയ് കിസാന്‍ " ഏതു ഇന്ത്യ ക്കാരനാണ് മറക്കാന്‍ ആവുക !
.
ഞാന്‍ ഇവിടെ അദ്ദേഹത്തിന്റെ ഫോട്ടോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉപയോഗിച്ചത് മനപ്പൂര്‍വം ആണ് , യാതൊരു വര്ണശബളിതയും ഇല്ലാത്ത ഒരു ലളിത ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ , അക്ഷരാര്‍ത്തത്തില്‍ ജനങ്ങളുടെ പ്രധാനമന്ത്രി , ആ ഫോട്ടോ കുറച്ചു നേരം നോക്കിയിരുന്നപ്പോള്‍ എനിക്കും തോന്നി
ഒരു സലൂട്ട് !
ജയ് ജവാന്‍!

Comments