
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പെന്നാല് മലയാളികള്‍ക്കായുളള നറുക്കെടുപ്പെന്നാണ് ഗള്‍ഫിലെ സംസാരം. കാരണം മറ്റൊന്നുമല്ല, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അത്രയധികം മലയാളികള്‍ക്കാണ് സമ്മാനമടിച്ചിരിക്കുന്നത്. ഒരോ നറുക്കെടുപ്പിലും സമ്മാനം നേടുന്നവരുടെ പട്ടികയില്‍ ഒരു മലയാളിയെങ്കിലും ഉണ്ടാവുമെന്നാണ് സമീപകാലത്തെ നറുക്കെടുപ്പുകള്‍ നല്കുന്ന സൂചന.
ബിഗ് ടിക്കറ്റ് ലോട്ടറിയുടെ 1.2 ദിര്‍ഹം (ഏകദേശം 23 കോടി രൂപ) മലയാളിയായ ജെ എം മുഹമ്മദ് ഫയാസിന് ലഭിച്ചു. ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനമായി ലഭിച്ച മറ്റ് അഞ്ച് ഇന്ത്യക്കാരില്‍ നാല് മലയാളികള്‍ ഉണ്ട്.
സെപ്റ്റംബര്‍ മാസം 30-ാം തിയതി എടുത്ത 059070 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റെടുത്ത് നാലാം നാളാണ് ഫയാസ് കോടീശ്വരനായി മാറിയത്. ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് വിശ്വസിക്കാനായില്ല.
കഴിഞ്ഞ മാസത്തെ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഫിലിപ്പൈന്‍ കുടുംബത്തിനാണ് ലഭിച്ചത്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മെറിലി ഡേവിഡിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. തന്റെ കുടുംബത്തില്‍ തന്നെയുളള ഒന്‍പത് പേരുമായി ചേര്‍ന്നായിരുന്നു മെറിലി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുളള 172193-ാം നമ്പര്‍ ടിക്കറ്റെടുത്തത്.






