
ബോളീവുഡിലെ എക്കാലത്തെയും ആക്ഷന്‍ ഹീറോയാണ് നടന് അക്ഷയ് കുമാര്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ അക്ഷയ് ആക്ഷന്‍ ഹീറോയായിരുന്നു. ഇത്രയും കാലങ്ങള്‍ ആയിട്ടും അക്ഷയുടെ ഉള്ളിലെ ആ പഴയ ആക്ഷന്‍ താരം തളര്‍ന്നിരുന്നില്ല.
അതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം. മനീഷ് പോളിന്റെ പുതിയ റിയാലിറ്റി ഷോ മൂവി മസ്തിയുടെ സെറ്റില്‍ നടന്നതാണ് സംഭവം. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അലി അസ്ഗറും കൂടെ ഒരു ക്രൂ അംഗവുമായിരുന്നു ഷോയില്‍. ഒരു കയറില്‍ ഇരുവരെയും കെട്ടി വെള്ളം നിറച്ച ഒരു ാസില് നിന്നും ഉയര്‍ന്ന് വരുന്നതാണ് രംഗം. ഇതിന്റെ ഇടയില്‍ പെട്ടെന്ന് അലക്കൊപ്പമുണ്ടയിരുന്ന ആള് ബോധരഹിതനായി. ഇത് കണ്ട അലി പെട്ടെന്ന് കാല് കൊണ്ട് താഴെ പോകാതിരിക്കാന്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും മറ്റ് അംഗങ്ങള്‍ ഓടി എത്തുകയായിരുന്നു.
ഇവര്‍ക്കൊപ്പം അക്ഷയ് കുമാറും ഓടിയെത്തി. ഉടന്‍ തന്നെ ടാങ്കിന്റെ മുകളില്‍ കയറി അയാളുടെ തല താങ്ങി പിടിച്ച് മടിയില്‍ കിടത്തി പിന്നീട് തഴെയിറക്കുകയും ചെയ്തു.എന്നിട്ട് ഉടന്‍ തന്നെ താഴെ ചാടിയിറങ്ങുകയും പിന്നീട് ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്കാന് സഹായിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഈ പ്രവര്‍ത്തിയിലൂടെ താരത്തിന് വലിയ കയ്യടിയാണ് സിനിമാ ലോകത്ത് നിന്നും നേടിക്കൊടുത്തിരിക്കുന്നത്. സിനിമയില്‍ സ്വന്തമായി ആക്ഷന്‍ ചെയ്യാറുണ്ടായിരുന്ന അക്ഷയ് 2008 ല്‍ ഖത്രോണ്‍ കി കിലാഡി എന്നൊരു റിയാലിറ്റി ഷോയും സംഘടിപ്പിച്ചിരുന്നു.






