
തിരുവനന്തപുരം: താത്ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതിരൂക്ഷമാകുന്നു. ഇന്ന് നാനൂറോളം ബസ് സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്ന അനൗദ്യോഗിക കണക്കുകളാണ് പുറത്തുവരുന്നത്. ഓരോ ഡിപ്പോയിലും പത്ത് സര്‍വീസുകള്‍ വരെ മുടങ്ങിയതായാണ് വിവരം.
പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ എഴുന്നൂറോളം സര്‍വീസുകള്‍ മുടങ്ങിയതായാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആയിരത്തി ഇരുന്നൂറിലേറെ സര്‍വീസുകള്‍ മുടങ്ങിയതായാണ് അനൗദ്യോഗിക കണക്ക്. അതിനു മുമ്പുള്ള ദിവസം അഞ്ഞൂറിലേറെ സര്‍വീസുകളും മുടങ്ങിയെന്നാണ് വിവരം.






