
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനും തിരക്കഥാകൃത്തമായ കെ ജി ജോര്‍ജ് മറവി രോഗം ബാധിച്ച് ഒരു വൃദ്ധസദനത്തില്‍ കഴിയുകയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ജോണ്‍പോള്‍ പുതുശ്ശേരി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം സത്യാവസ്ഥ പുറത്തറിയിച്ചത്. കെ. ജി ജോര്‍ജിന്റെ ഒരു ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച വാര്‍ത്തയ്ക്കെതിരെയാണ് ജോണ്‍ പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഈ വാര്‍ത്തകള്‍ കണ്ട് നിരവധി പേര് തന്ന വിളിച്ച് കാര്യം തിരക്കി. ആ വാര്‍ത്തകള്‍ സത്യമല്ല. കെ. ജി ജോര്‍ജ് ഫിസിയോ തെറാപ്പി കേന്ദ്രത്തിലാണ് ഇപ്പോഴുള്ളത്. ഇത് വ്യക്തമാക്കുന്ന കെ. ജി ജോര്‍ജിന്റെ വീഡിയോയും ജോണ്‍പോള്‍ പങ്കുവെച്ചു.
ജോര്‍ജിന്റെ ജീവചരിത്ര ചിത്രം തയ്യാറാക്കുന്ന അരുണ്‍ ഭാസ്കര്‍, പ്രജീഷ് എന്നിവരോട് വളരെ കൃത്യമായി ജോര്‍ജ് സംസാരിക്കുന്ന വീഡിയോയാണ് ജോണ്‍ പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്നും ജോണ്‍ പോള്‍ പറയുന്നു. ഫിസിയോ തെറാപ്പി കേന്ദ്രം വൃദ്ധസദനമല്ലെന്നും അദ്ദേഹത്തെ ഇവിടെ പാര്‍പ്പിച്ച് ചികിത്സ നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം തന്നെയാണെന്നും ജോണ്‍പോള്‍ വ്യക്തമാക്കുന്നു. ചികിത്സയുടെ ഭാഗമായിട്ടാണ് ജോര്‍ജ് ഇവിടെ കഴിയുന്നതെന്നും അദ്ദേഹം മകനൊപ്പം വെണ്ണലയിലാണ് താമസിക്കുന്നതെന്നും ജോണ്‍പോള്‍ വ്യക്തമാക്കി.






