
ടൊവിനോ തോമസ് പട്ടാളവേഷത്തില്‍ എത്തുന്ന 'എടക്കാട് ബറ്റാലിയന് 06' ടീസര്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത്. നവാഗതനായ സ്വപ്നേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്ന് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ഡീസറില് ടൊവീനോയുടെ ലുക്കും ആകര്‍ഷണമാണ്.
ടൊവിനോ ആദ്യമായി പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സംയുക്ത മേനോനാണ് ഇത്തവണയും ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നത്.
കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന് തിരക്കഥ എഴുതിയ സിനിമ കൂടിയാണിത്. റൂബി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
എടക്കാട് ബറ്റാലിയന് 06 ന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കെ എസ് ഹരിശങ്കര്‍ പാടിയ ‘നീ ഹിമമഴയായി ’എന്നു തുടങ്ങുന്ന ഗാനമായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. ദിവ്യാ പിളെള, പി ബാലചന്ദ്രന്, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവാരണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.






