
കുമ്പളങ്ങി നൈറ്റ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളികള്‍ക്ക് അത്രപെട്ടന്ന് ഒന്നും മറക്കാനാവില്ല. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്ന നെപ്പോളിയന്റെ മക്കളായി ഷെയ്ന് നിഗവും ശ്രീനാഥ് ഭാസിയും സൗബിന് ഷാഹിറും മാത്യുവും നിറഞ്ഞു നിറഞ്ഞു നിന്ന പോസ്റ്റര്‍. ഇംഗ്ലാഷ് റോക്ക് ബാന്‍ഡ് ആയിരുന്ന ബീറ്റില്‍സിന്റെ അബ്ബേ റോഡ് എന്ന പ്രശസ്തമായ ആല്‍ബം കവറിന്റെ മാതൃകയിലൊരുക്കിയ ആ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതെ നടത്തം വീണ്ടും ആവര്‍ത്തിക്കുകയാണ് ഷെയ്ന് നിഗവും കൂട്ടരും.
ഷെയ്ന് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. കൊച്ചിന് ഇന്റര്‍ നാഷണല്‍ എയര്പോര്ട്ടിനകത്തുകൂടെയായിരുന്നു ഷെയ്ന്റെ അബ്ബേ റോഡ് വാക്ക്.
ബീറ്റ്ല്‍സിന്റെ സ്ഥാപകരായ ജോണ്‍ ലെനന്, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോക്ക് പുറത്തെ റോഡിലെ സീബ്ര ക്രോസിലൂടെ നടക്കുന്ന ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.






