
കൊട്ടാരക്കര : സ്ത്രീകളടക്കുമുള്ള യാത്രക്കാരെ വലച്ച് കൊട്ടാരക്കാരയിലെ മദ്യവില്പനശാല. തിരക്കേറിയ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്നിവക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ പ്രതിഷേധം ശക്തമാക്കിയിട്ടും ബെവ്ക്കോയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും എടുത്തിട്ടില്ല.
കൊട്ടാരക്കര കെഎസ്ആര്‍ടിസിക്കും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനും ഇടയിലുള്ള ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മദ്യവില്പനശാല പ്രവര്‍ത്തിക്കുന്നത്. രണ്ട് ബസ് സ്റ്റാന്‍ഡിലേക്കും പോകേണ്ട് ആളുകള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പോലും ആകില്ല. മദ്യം വാങ്ങാന്‍ എത്തുന്നവരുടെ നീണ്ട നിര കൂടാതെ മദ്യം വാങ്ങി അവിടെവെച്ചു തന്നെ കഴിക്കുന്നവരുടെയും ശല്യം കൂടുകയാണിവിടെ.
മദ്യപിച്ചെത്തുന്നവരെ പേടിച്ചാണ് കുട്ടികള്‍പോലും സ്റ്റാന്‍ഡില്‍ എത്തുന്നതും യാത്ര ചെയ്യുന്നതും. യാത്രക്കാരും ജനപ്രതിനിധികളും പരാതിയുമായി രംഗത്തെത്തിയതോടെ ജനപ്രതിനിധികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍ കൊട്ടാരക്കര നഗരസഭയും ബെവ്ക്കോയും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.






