
സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ജല്ലിക്കട്ട്' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചടുലമായ ദൃശ്യങ്ങളാല്‍ നിറഞ്ഞു നില്ക്കുന്ന ചിത്രത്തില്‍ ഗീരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ മികവ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗിരീഷ് ഓടുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
പോത്തിനെ വേട്ടയാടുന്ന മനുഷ്യര്‍ക്കൊപ്പം വേഗത്തിലോടുന്ന ക്യാമറയെയാണ് ചിത്രത്തില്‍ കാണാനാകുക. അത് ശരിവയ്ക്കുന്ന വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
വലുപ്പമുളള ക്യാമറയും തൂക്കി ആള്‍ക്കൂട്ടത്തിനൊപ്പം ഓടുന്ന ഗിരീഷിനെ വിഡിയോയില്‍ കാണാം. റോഡിലൂടെ സഞ്ചരിച്ച് ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുളള ആ ഓട്ടം വീടിന്റെ മുറ്റത്ത് എത്തുമ്പോഴാണ് നില്‍ക്കുന്നത്. ഇതോടെ ക്യാമറ മറ്റൊരാളെ ഏല്പിച്ച് അടുത്തുളള പളളിയുടെ വരാന്തയില്‍ വിശ്രമിക്കുന്ന ഗീരിഷിനെയും കാണാം.
അഭിനേതാക്കള്‍ മുതല്‍ സംവിധാനവും ക്യാമറയും സംഗീത സംവിധാനവും എഡിറ്റിങ്ങും ആര്‍ട്ടും മേക്കപ്പും സൗണ്ട് ഡിസൈനും വരെ ഗംഭീരമാകുന്ന സിനിമാ അനുഭവം എന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പറയുന്നത്.
ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ നായകനാവുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രംനിര്‍മ്മിക്കുന്നത്. എസ്. ഹരീഷും ആര്.ജയകുമാറുമാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാദരന്‍ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു. പതിവ് പോലെ പ്രശാന്ത് പിളളയാണ് ചിത്രത്തിന് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
നേരത്തെ വിനായകനെ നായകനാക്കി ലിജോ ' പോത്ത്' എന്ന ചിത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.






