മുംബൈ: പി.എം.സി ബാങ്ക് തട്ടിപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി ബാങ്ക് ഇടപാടുകാര്‍. തട്ടിപ്പിനിരയായ നിക്ഷേപകള്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. അക്രമാസക്തരായ നിക്ഷേപകര്‍ മുംബൈ നരിമാന് പോയിന്റിലുള്ള ബി.ജെ.പി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പത്രസമ്മേളനവും തടസ്സപ്പെടുത്തി.
അവര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവര്‍ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതില്ല. എനിക്ക് എന്റെ പണം തിരികെ വേണം. ബാങ്കില്‍ ഞാന്‍ നിക്ഷേപിച്ച എന്റെ പണം തിരികെ വേണം. ബാങ്കില്‍ ഞാന്‍ നിക്ഷേപിച്ച എന്റെ നിക്ഷേപം വീണ്ടും സമ്പാദിക്കാന്‍ എനിക്ക് കഴിയില്ല- പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.
പി.എം.സി ബാങ്ക് തട്ടിപ്പില്‍ ബാങ്കിന്റെ മുന്‍ എം.ഡി ജോയ് തോമസ് ഉള്‍പ്പെടെ നിരവധി അറസ്റ്റ് നടന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഡയറക്ടര്‍ രാകേഷ് വര്ധ്വാനയെയും മകന് സാരംഗ് വര്ധ്വാനയെയും അറസ്റ്റിലായിട്ടുണ്ട്. പി.എം.സി ബാങ്കില്‍ നിന്ന് 4355 കോടി രൂപ കടമെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.






