
പൂനെ: നായകന് കോഹ്ലി 'ഇരട്ട സെഞ്ചുറിയുമായി' നയിച്ചപ്പോള്‍ പൂനെയില്‍ ഇന്ത്യന്‍ സര്‍വ്വാധിപത്യം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേയ്ക്കാണ് നീങ്ങുന്നത്. രണ്ടാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 563 റണ്‍സെന്ന നിലയിലാണ്. 316 പന്തില്‍ 231 റണ്‍സുമായി വിരാട് കോഹ്ലിയും 89 പന്തില്‍ 76 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ ഏഴാം ഇരട്ട സെഞ്ചുറിയാണിത്. ഇരട്ടസെഞ്ചുറിക്കൊപ്പം കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് നാഴികക്കല്ലും പിന്നിട്ടു. 38-ാം ഇന്നിങ്സില്‍ ഏഴായിരം റണ്‍സ് എന്ന നാഴികക്കല്ല് താണ്ടിലയ കോഹ്ലി ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. ഗാരി സോബേഴ്സ്, കുമാര്‍ സംഗക്കാര എന്നിവര്‍ക്കൊപ്പമാണ് കോഹ്ലിയും. 131 ടെസ്റ്റില്‍ നിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നില്‍. വീരേന്ദ്രര്‍ സെവാഗ്(134), സച്ചിന് തെണ്ടുല്‍ക്കല്‍(136) എന്നിവരാണ് രണ്ടാമത്.
108 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാള്‍, കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ, അര്‍ദ്ധശതകം തികച്ച ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(59) എന്നിവരാണ് പുറത്തായവര്‍. മൂന്നു പേരെയും റബാഡയാണ് പുറത്താക്കിയത്. രഹാനയെ മഹാരാജ് ആണ് പുറത്താക്കിയത്.108 റണ്‍സ് എടുത്ത അഗര്‍വാളിനെയും 58 റണ്‍സ് നേടിയ പൂജാരയെയും ഡുപ്ളെസിസിന്റെ കയ്യില്‍ എത്തിച്ച റബാഡ രോഹിത് ശര്‍മ്മയെ 14 റണ്‍സിന് ഡീകോക്കിന്റെ കയ്യിലും എത്തിച്ചു.
ഇന്ത്യന്‍ നായകന് എന്ന നിലയില്‍ 19 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലി കരിയറിലെ 26 ാം ടെസ്റ്റ് സെഞ്ച്വറിയാണ് അടിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഫിലാണ്ടറെ ബൗണ്ടറി അടിച്ചായിരുന്നു ഇന്ത്യന്‍ നായകന് സെഞ്ച്വറി നേടിയത്. പാക് മൂന് താരം ഇന്‍സമാം ഉള് ഹക്കിനെയാണ് കോഹ്ലി ടെസ്റ്റ് സെഞ്ച്വറികളുടെ കാര്യത്തില്‍ മറികടന്നത്. 120 ടെസ്റ്റുകളില്‍ നിന്നുമാണ് ഇന്‍സമാം 25 സെഞ്ച്വറികള്‍ നേടിയതെങ്കില്‍ കോളി തന്റെ 81 ാം മത്സരത്തില്‍ ഈ നേട്ടം പുര്‍ത്തിയാക്കി. ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സിനും ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനും ഒപ്പമാണ് കോഹ്ലി ഇതോടെ എത്തിയത്. 51 സെഞ്ച്വറികളുമായി പട്ടികയില്‍ മുന്നില്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന് തെന്‍ഡുല്‍ക്കറാണ്.
200 ടെസ്റ്റുകള്‍ കളിച്ച സച്ചിന് 329 ഇന്നിംഗ്സുകളില്‍ 53.78 എന്ന ശരാശരിയില്‍ 15,921 റണ്‍സാണ് സച്ചിന് എടുത്തത്. സെഞ്ച്വറികളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത് മൂന്ന് ഇന്ത്യാക്കാരാണ്. 36 സെഞ്ച്വറികള്‍ നേടിയ ദ്രാവിഡും 34 സെഞ്ച്വറികള്‍ നേടിയ സുനില്‍ ഗവാസ്ക്കറുമാണ് ഈ പട്ടികയില്‍ സച്ചിന് പിന്നിലുള്ളത്. ഈ ടെസ്റ്റില്‍ നയിച്ചതോടെ ഇന്ത്യയെ 50 ടെസ്റ്റുകളില്‍ നയിച്ച നായകനെന്ന പദവിയും വിരാട് കോഹ്ലിയെ തേടിയെത്തിയിരിക്കുകയാണ്.






