
റഷ്യ : ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി. 48 കിലോ ഗ്രാം വിഭാഗത്തിലാണ് ഫൈനലില്‍ തോല്‍വി ഏറ്റ് വാങ്ങിയത്. മഞ്ജുവിന്റെ അരങ്ങേറ്റ ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. ഫൈനലില്‍ റഷ്യയുടെ പാല്ചോയോടാണ് മഞ്ജു പരാജയപ്പെട്ടത്.
ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് പത്തൊന്‍പതുകാരിയായ മഞ്ജു. കഴിഞ്ഞ ദിവസം നടന്ന് മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ മേരി കോമിന് വെങ്കലം നേടാനെ സാധിച്ചുള്ളു. ജമുന ബൊറോ, ലവ്ലിന ബെഗോഹെയ്ന്‍ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ഇന്ത്യന്‍ വനിതകള്‍.






