മുംബൈ: ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കാനാരിക്കുകയാണ്. വാശിയേറിയ പ്രചാരണ പരിപാടികളാണ് ഭരണത്തുടര്‍ച്ച കൈവരിക്കാന്‍ ബി.ജെ.പി നടത്തുന്നത്. ഹിന്ദുത്വവാദിയായ സര്‍വര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കുമെന്നാണ് പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം.
സാമൂഹിക പരിഷ്കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍ക്കൊപ്പം സവര്‍ക്കറേയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇക്കാര്യം വ്യക്തമാക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം സവര്‍ക്കറായിരുന്നു അന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന് ഉണ്ടാകില്ലായിരുന്നെന്ന് നേരത്തെ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും നല്കിയ സംഭാവനകളെ നിഷേധിക്കുന്നില്ലെന്നും എന്നാല്‍ നിരവധി കുടുംബങ്ങള്‍ സമരത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. സവര്‍ക്കര്‍ 14 വര്‍ഷം ജയിലില്‍ കഴിഞ്ഞു. സവര്‍ക്കര്‍ അനുഭവിച്ചപോലെ 14 മിനിറ്റെങ്കിലും നെഹ്റു ജയില്‍ വാസം അനുഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ വീരന് എന്ന് വിളിക്കുമായിരുന്നു എന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

Comments