
സ്നേഹവും മാജിക്കും പൊതിഞ്ഞു നില്ക്കുന്ന തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവെയ്ക്കുകയാണ് ഭാവന. 'നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്നേഹവുമുണ്ട്' ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു. # loveofMylife #Mineforever എന്നീ ഹാഷ് ടാഗുകളോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വിവാഹശേഷം ബാംഗ്ലൂരില്‍ കഴിയുന്ന ഭാവന മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 2018 ജനുവരി 22നായിരുന്നു സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.
അഞ്ചുവര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് നവീനും ഭാവനയും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുതലും കരുത്തുമായി ചേര്‍ന്നു നിക്കലാണ് പ്രണയം എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നവരാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബാംഗ്ലൂരിലാണ് താമസം.
വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഭാവന അടുത്തിടെ ഒരു കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 96ന്റെ കന്നഡ റീമേക്ക് ആയ 99ലൂടെയായിരുന്നു ഭാവനയുടെ രണ്ടാം വരവ്. ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.






