മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫുല്‍ പട്ടേലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. ഒക്ടോബര്‍ 18ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഇക്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹജ്രയുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചിരിക്കുന്നത്.
എന്‍.സി.പിയുടെ മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിനായി 2007ല്‍ ഇക്ബാല്‍ മിര്‍ച്ചിയും പ്രഫുല്‍ പട്ടേലും ഒപ്പുവച്ച കരാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രഫുല്‍ പട്ടേലും ഭാര്യയും പ്രമോട്ടര്‍മാരായ മില്ലേനിയം ഡവലപ്പേഴ്സ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു ഈ കരാര്‍. 2013ല്‍ മരിച്ച ഇക്ബാല്‍ മിര്‍ച്ചി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.
മുംബൈയിലെ പല സ്വത്തുക്കളും ഇക്ബാല്‍ മിര്‍ച്ചിയുടെ ബിനാമി പേരിലുള്ളതാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് മിലേനിയം ഡവലപ്പേഴ്സ് വാങ്ങിയ സി.ജെ ഹൗസ്. മിര്‍ച്ചിയും മില്ലേനിയം ഡവലപ്പേഴ്സും ചേര്‍ന്നാണ് ഇവിടെ 15 നില കെട്ടിടം നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മൂന്നും നാലും നിലകള്‍ 2007ല്‍ മിര്‍ച്ചിയുടെ കുടുബത്തിന് കൈമാറി. മില്ലേനിയം ഡവലപ്പേഴ്സിലെ ഓഹരി ഉടമയായ പ്രഫുല്‍ പട്ടേലിന്റെ






