
ബാലതാരമായി മലയാള സിനിമയില്‍ എത്തി പീന്നിട് നായികനിരയിലെത്തിയ നടിയാണ് സനുഷ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം തന്റെ സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ആരാധകര്‍ നല്കിയ കമന്റും അതിന് താരം നല്കിയ കമന്റും ശ്രദ്ധനേടിയിരുന്നു. നിറഞ്ഞ ചിരിയുമായുളള ചിത്രം സനുഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
'പല്ലില്‍ കമ്പിയിട്ടുടേ, നിര തെറ്റിയല്ലേ പല്ലുളളത്, അത് നിരതെറ്റിയല്ലേ നില്‍ക്കുന്നത്. പറഞ്ഞൂന്നേയൂളളൂ..'എന്ന് ഒരു പ്രേക്ഷക താഴെ കുറിച്ചു.
കമന്റ് ശ്രദ്ധയില്‍പെട്ട താരം അതിന് ഉടന്‍ മറുപടിയും നല്കി. 'എന്റെ കുറവുകളെ ഞാന്‍ സ്നേഹിക്കുന്നു, ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്, നിദേശത്തിന്‍ നന്ദി, ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നതെന്നും' സനുഷ കുറിച്ചു. ആരാധിയുടെ കമന്റ് മാത്രമല്ല സനുഷയുടെ മറുപടിയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
നിരവധി പേരാണ് താരത്തിന്റെ കമന്റിന് പിന്തുണ അറിയിച്ചത് രംഗത്തെത്തിയിട്ടുളളത്. മറ്റുളളവര്‍ക്ക് കൂടി പ്രചോദമേക്കുന്ന തരത്തിലുളള പ്രതികരണമാണ് താരത്തിന്റേത്. ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ച താരത്തിന് എത്ര നന്ദി അറിയിച്ചാലും മതിയാവില്ലെന്നുളള കമന്റുകളും മറുപടിക്ക് കീഴിലുണ്ട്.
2016 ല്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്ത് പാര്ത്തയായാണ് താരം അവസാനം അഭിനയിച്ച മലയാള ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്ത ജേര്‍സി എന്ന തെലുങ്ക് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.






