
നടന് ഷെയ്ന് നിഗത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നു. ചിത്രീകരണത്തിനു മുമ്പേ 30 ലക്ഷമാണ് ഷെയ്ന് പ്രതിഫലം ചോദിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞപ്പോള്‍ പ്രതിഫലം 40 ലക്ഷം ആക്കി ഉയര്‍ത്തിയെന്നും ജോബി ജോര്‍ജ് ആരോപിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലായതിനാല്‍ തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായതെന്നും ജോബി ജോര്‍ജ് പറയുന്നു.
വധഭീഷണി മുഴക്കിയിട്ടില്ലെന്നും ജോബി ജോര്‍ജ് വ്യക്തമാക്കി. വെയില് എന്ന സിനിമയ്ക്കായി ഇപ്പോള്‍ തന്നെ നാലു കോടി 82 ലക്ഷം രൂപ മുടക്കി. ലോണ്‍ ഇറക്കിയാണ് പൈസ ഇറക്കിയത്. സാമ്പത്തികമായി പ്രതിസന്ധി അനുഭവപ്പെട്ടതോടെയാണ് ചിത്രത്തിനു വേണ്ടി കൂടുതല്‍ സമയം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ജോബി ജോര്‍ജ് പറഞ്ഞു.
തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപണവുമായി ഷെയ്ന് നിഗം കഴിഞ്ഞദിവസമാണ് ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയത്. മറ്റൊരു സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി മുടിവെട്ടി എന്നതാണ് താന്‍ ചെയ്ത കുറ്റമെന്നും ഷെയ്ന് ലൈവില്‍ വെളിപ്പെടുത്തിയിരുന്നു. ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന് നിഗം താരസംഘടനയായ അമ്മയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.






