സിനിമാ ചിത്രീകരണത്തിനിടെ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗില്‍. അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന ‘ഇഷ്ഖ്‌നാമ’ എന്ന പഞ്ചാബി ചിത്രത്തിന്റെ സെറ്റിലാണ് അപകടം ഉണ്ടായത്.
സെറ്റിലൂടെ ഓടുന്നതിനിടയിലാണ് മൂക്കുത്തി അബദ്ധത്തില്‍ ഷെഹ്നാസിന്റെ വായിലേക്ക് വീഴുന്നത്. മൂക്കുത്തി വിഴുങ്ങിയ ശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകളുടെ ദൃശ്യങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്തോ വഴുങ്ങിയതായി നടിക്കു തോന്നുകയും കഠിനമായി ചുമയ്ക്കുകയുമായിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന സഹനടന്‍ സൗരഭ് സച്ച്‌ദേവ് ഷെഹ്നാസിന്റെ പുറത്തുതട്ടി സഹായിക്കുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷെഹ്നാസിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നിരവധി ആരാധകരെത്തി. ജോലിയിലുളള താരത്തിന്റെ കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും അഭിനന്ദിക്കുന്നുവെന്നും സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
പഞ്ചാബി സിനിമകളിലെ തിരക്കേറിയ നായികയാണ് ഷെഹ്നാസ്.അരവിന്ദ് ഖൈറ സംവിധാനം ചെയ്യുന്ന ഇഷ്ഖ്‌നാമ, ഇന്ത്യന്‍ പഞ്ചാബില്‍ നിന്നുളള ഒരു യുവ സിഖ് വിദ്യാര്‍ഥിയും കവിയുമായ നിമ്മ, പാകിസ്ഥാന്‍ പഞ്ചാബില്‍ നിന്നുളള നസീമ എന്ന മുസ്ലീം പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന കഥയാണ് പറയുന്നത്.ഷെഹ്നാസ് ഗില്‍, ജയ് രണ്‍ധാവ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ സൗരഭ് സച്ച്‌ദേവ, അഞ്ജും ബത്ര, മഹന്‍ബീര്‍ ഭുളളര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Comments