യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോര്‍ ഗ്രോണ്‍-അപ്‌സ്' സിനിമയുടെ ട്രെയിലര്‍ ബെംഗളൂരുവില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പുറത്തിറങ്ങിയതോടെ ആവേശത്തിലാണ് സിനിമാലോകം. ചിത്രത്തില്‍ 'നദിയ' എന്ന നിര്‍ണ്ണായക വേഷത്തിലെത്തുന്ന നായിക കിയാര അദ്വാനിയെ പ്രശംസിച്ചുകൊണ്ട് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭാര്യയായ കിയാരയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ചത്. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും വലിയ സ്‌ക്രീനില്‍ ഭംഗിയായി പ്രതിഫലിക്കുമെന്നും, കിയാരയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി ഇത് മാറുമെന്നും അദ്ദേഹം കുറിച്ചു. കൂടാതെ സംവിധായിക ഗീതു മോഹന്‍ദാസിനും യഷിനും ചിത്രത്തിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.
'കഠിനാധ്വാനവും പരിശ്രമവും അഭിനിവേശവുമെല്ലാം വലിയ സ്‌ക്രീനില്‍ കാണാന്‍ പോവുകയാണ്. ഇത് നിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാകാന്‍ പോകുന്നു, കി. ഗീതു മോഹന്‍ദാസ്, യഷ് നിങ്ങള്‍ മുഴുവന്‍ ടീമും ചേര്‍ന്ന് സൃഷ്ടിച്ച മായാജാലം കാണാന്‍ കാത്തിരിക്കാനാവില്ല. ടോക്‌സിക് ടീമിന് എല്ലാവിധ ആശംസകളും. ഓഗസ്റ്റ് 26-നായുള്ള കാത്തിരിപ്പിലാണ്' എന്നായിരുന്നു സിദ്ധാര്‍ത്ഥ് കുറിച്ചത്.

ഓഗസ്റ്റ് 8-ന് ബെംഗളൂരുവില്‍ നടന്ന ഗ്രാന്റ് ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ കിയാര അദ്വാനിയും മറ്റ് താരനിരയും സന്നിഹിതരായിരുന്നു. തനിക്ക് 'നദിയ' എന്ന കഥാപാത്രത്തെ നല്‍കിയതിന് സംവിധായിക ഗീതു മോഹന്‍ദാസിനും നടന്‍ യഷിനും ചടങ്ങില്‍ കിയാര നന്ദി പറഞ്ഞു.
'താന്‍ ഒരു നടിയെന്ന നിലയില്‍ ഇത്രയും ധീരമായ ഒരു ചുവടുവെപ്പിന് പ്രാപ്തയാണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ, അവരെന്നില്‍ അത് കാണുകയും വിശ്വസിക്കുകയും ചെയ്തു. 'ടോക്‌സിക്' സിനിമയ്ക്ക് മുമ്പുള്ള കിയാരയും, അതിനുശേഷമുള്ള കിയാരയും വ്യത്യസ്തരായിരിക്കും,' എന്ന് കിയാര വ്യക്തമാക്കി.
യഷിനൊപ്പം നയന്‍താര, രുഗ്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ഈ ചിത്രം ഗീതു മോഹന്‍ദാസാണ് സംവിധാനം ചെയ്യുന്നത്. വി.എന്‍. പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ടോക്‌സിക്' ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Comments