
അശോക് സെല്വന്, റതിക സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അശ്വന്ത് മാരിമുത്തു ഒരുക്കുന്ന ചിത്രമാണ് 'ഓ മൈ കടവുളൈ'. റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തില്‍ അതിഥി വേഷത്തില്‍ വിജയ് സേതുപതിയും എത്തുന്നു.
'ശിവലിംഗ'(കാഞ്ചന 2) എന്ന ചിത്രത്തിന് ശേഷമുളള റതിക സിങിന്റെ തമിഴിലുളള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. വിജയ് സേതുപതിയാണ് തന്റെ ട്വീറ്ററിലൂടെ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്. ബെസ്റ്റ് ഫ്രണ്ട്സ് ആയ രണ്ടു പേര് വിവാഹം കഴിക്കുന്നു തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളും അവര്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Congrats @AshokSelvan & team ☺️#OhMyKadavuleTeaserhttps://t.co/13OxgPHspl@Dili_AFF @axessfilm @happyhighpic @dir_ashwath @ritika_offl @vanibhojanoffl
— VijaySethupathi (@VijaySethuOffl) October 17, 2019






