
കൊച്ചി : കൊര്പറേഷന് മേയര്‍ പദവിയില്‍ രാജി സന്നദ്ധത അറിയിച്ച് സൗമിനി ജെയിന്. രാജിവെക്കാന്‍ തയ്യാറാണെന്ന് സൗമിനി ജെയിന് വ്യക്തമാക്കി.
സൗമിനി ജെയിനെ മാറ്റിക്കൊണ്ട് പുതിയ ആളെ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ഏറെ നാളുകള്‍ക്ക് മുന്‍പ് യു.ഡി.എഫ് തുടങ്ങിയിരുന്നു. കൂടിയാലോചനകള്‍ക്കും അവസാനവട്ട ചര്‍ച്ചകള്‍ക്കും ശേഷം എ ഗ്രൂപ്പില്‍ ഇക്കാര്യം സംബന്ധിച്ച തീരുമാനമായിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ എത്തിയപ്പോള്‍ രണ്ടര വര്‍ഷം സൗമിനി ജെയിനെയും രണ്ടര വര്‍ഷം ഷൈനി മാത്യുവിനെയും മേയറായി ഇരുത്താനാണ് നിശ്ചയിച്ചിരുന്നത്. ഫോര്‍ട്ടുകൊച്ചി ഒന്നാം വാര്‍ഡില്‍ നിന്നുളള കൗണ്‍സിലര്‍ ആണ് ഷൈനി മാത്യൂ.
എന്നാല്‍, അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ ഇടപെടല്‍ മൂലം ഷൈനി മാത്യുവിനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സൗമിനി ജെയിന് തുടരുകയും ചെയ്തു. എന്നാല്‍, എ ഗ്രൂപ്പില്‍ നിന്നുള്ള സൗമിനി ജെയിന് ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തി പിടിച്ചുപറ്റുകയും ഗ്രൂപ്പിന് വഴങ്ങാത്ത ആളെന്ന പേര് സമ്പാദിക്കുകയും ചെയ്തു. ഇതോടെയാണ് ഹൈനി മാത്യുവിനായുള്ള വടംവലി വീണ്ടും ശക്തമായത്.






