
മോഹന്‍ലാല്‍- സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രം ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ സഹോദരന് അര്ബറാസു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. എന്നാല്‍ ഇതിലേറെ സര്‍പ്രൈസുകളാണ് ചിത്രം ഒരുക്കിവച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ബിഗ് ബ്രദറില്‍ കൂടുതല്‍ സര്‍പ്രൈസുകള്‍ ഒരുങ്ങുന്നുണ്ടെന്ന് സൂചന നല്‍കുന്നത്. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
മോഹല്‍ലാലിന്റേയും സഞ്ജയ് ദത്തിന്റേയും അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ബിഗ് ബ്രദഖില് സഞ്ജയ് അതിഥി വേഷത്തിലെത്തുമോ? ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്തുണ്ടാകുമോ? എന്നെല്ലാമാണ് ആരാധകരുടെ ചോദ്യം.






