
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിസാന്‍ ജോങ്ക വണ്‍-ടണ്‍ കഴിഞ്ഞ ദിവസമാണ് സ്വന്തമാക്കിയത്. 2016-ല്‍ മിലിറ്ററിയില്‍ നിന്ന് ലേലത്തില്‍ പോയ വണ്‍ ടണ്ണിന്റെ രണ്ടാമത്തെ ഉടമയാണ് ധോണി.
ധോണി സ്വന്തമാക്കിയ ജോങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. ഇപ്പോള്‍ പുതിയ ജോങ്ക കഴുകി വൃത്തിയാക്കുന്ന ധോണിയെ സഹായിക്കുന്ന മകള്‍ സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വിഡിയോ പങ്കുവെച്ചത്. മിലിറ്ററി വണ്‍ ടണ്‍ വാങ്ങിയ ശേഷം ഒരു പുതിയ മുഖമാണ് ധോണി വാഹനത്തിന് നല്‍കിയിരിക്കുന്നത്. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു ജോങ്കയും നിസാന്‍ വണ്‍ ടണ്ണും. ജബല്‍പൂര്‍ ഓര്‍ഡ്നന്‍സ് ആന്‍ഡ് ഗണ്‍ക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കപ്പേരാണ് ജോങ്ക.
ജബല്‍പൂരിലെ മിലിറ്ററി നിര്‍മാണ ശാലയില്‍ നിന്നാണ് 1965 മുതല്‍ 1999 വരെ ജോങ്ക പുറത്തിറങ്ങിയത്. മിലിറ്ററി ഗ്രീന്‍ നിറമാണ് വാഹനത്തിന് ധോണി നല്‍കിയിരിക്കുന്നത്.
എസ്ഡി ഓഫ് റോഡേഴ്സ് എന്ന് സ്ഥാപനമാണ് വണ്‍ ടണ്‍ റീസ്റ്റോര്‍ ചെയ്തത്. ആംബുലന്‍സായും സിഗ്നല്‍ വാഹനമായും റിക്കവറി വെഹിക്കിളുമായുമൊക്കെയാണ് ഈ വാഹനത്തെ സൈന്യം ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും മികച്ച 4x4 വാഹനമായിട്ടാണ് ഇന്നും ജോങ്കയെ കണക്കാക്കുന്നത്.






