
ചേര്‍ത്തല: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഏജന്റ് മര്‍ദ്ദിച്ച സംഭവത്തില്‍ ചേര്‍ത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ബിജുവിനെ ഓട്ടോ കണ്‍സള്‍ടന്റ് ഏജന്റ് തുറവൂര്‍ തിരുമലഭാഗം പുത്തന്‍തറ തമ്പിയാണ് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസ്സപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ആരോപിച്ച് ചേര്‍ത്തല ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്കി.
ഇന്നലെയായിരുന്നു സംഭവം. ഓഫീസിനുള്ളിലെ കൗണ്ടറിനു സമീപം നിന്നും ഫോമുകള്‍ പൂരിപ്പിക്കുകയായിരുന്ന തമ്പിയോട് മാറി നിര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ പടമെടുന്ന കെ.ജി ബിജുവിന്റെ കൈ പിടിച്ച് തരിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും പിടിച്ച് തള്ളുകയുമായിരുന്നെന്നും ഓഫീസിലെത്തുന്നവര്‍ക്ക് തടസ്സമായി നിന്നതിനാലാണ് തമ്പിയോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതെന്നും കെ.ജി ബിജുവിന്റെ പരാതിയില്‍ പറയുന്നു,
അതേസമയം തമ്പിയും ഇതേ ആശുപത്രിയില്‍ തന്നെ ബിജു മര്‍ദിച്ചെന്ന അടിസ്ഥാനത്തില്‍ അഡ്മിറ്റായിട്ടുണ്ട്. ബിജുവിന്റെ ചില പ്രവര്‍ത്തികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഏജന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷന് ഓഫീസില്‍ പരാതി നല്‍കിയെന്നും അതിന്റെ ദേഷ്യത്തിലാണ് തന്നെ മര്‍ദ്ദിച്ചതെന്നും തമ്പിയും പരാതിപ്പെട്ടു. ആര്.ടി.ഒ ഓഫീസുകളുടെ നിയന്ത്രണം ഏജന്റുമാരുടെ കൈകളിലാണെന്നും ആക്ഷേപം ഉണ്ട്.






