
കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്തണബോര്ഡ് 10 കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ നടപടി.
ഈ വര്‍ഷം ഏപ്രില്‍ ഒന്‍പത് മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവിലെ വിലയിരുത്തലില്‍ നിന്നാണ് കോര്‍പ്പറേഷനെതിരെ പിഴ ചുമത്താന്‍ തീരുമാനിച്ചത്. നവംബര്‍ എട്ടിന് ചേരുന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വിശദീകരണം നല്കാന് കോര്പ്പറേഷന് അവസരമുണ്ട്.
ഖര മാലിന്യ സംസ്കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിമര്‍ശനം. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥആന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കും. ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.






