
അടൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് വഴിയാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമണ്‍ സ്വദേശിനി ശില്‍പ്പ സത്യന്, ഭര്‍ത്താവ് നൂറനാട് സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് വഴിയാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറിയുകയായിരുന്നു. ഗീതം ഓഡിറ്റോറിയത്തിനു സമീപം മൂന്നരയോടെയായിരുന്നു അപകടം.
അമിത വേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകര്‍ത്ത് ദമ്പതികളുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാം കൃഷ്ണനേയും ശില്‍പ്പയേയും പുറത്തെടുത്തത്. ശ്യാം കൃഷ്ണ ഈ മാസം 13നാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.
ശ്യാമും ശില്പയും മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നു വാങ്ങി റോഡിലേക്കിറങ്ങവെ പാഞ്ഞെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
സംഭവ സ്ഥലം ജില്ലാ കളക്ടറും എസ്.പിയും സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്കാന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.






