ദീപാവലി ആശംസ നേര്‍ന്ന് കൊണ്ട് ആഘോഷങ്ങളുടെ വീഡയോയുമായി എത്തിയതാണ് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്. എന്നാല്‍ സൈന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്വെച്ച വീഡിയോയിക്ക് ആരാധകരുടെ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
പൂത്തിരി കത്തിക്കുന്ന വീഡിയോയാണ് സൈന പുറത്ത് വിട്ടിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായി രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുമ്പോള്‍ പടക്കം പൊട്ടിച്ച് സൈനയുടെ പ്രവര്‍ത്തിയാണ് ചിലരുടെയെങ്കിലും വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
സൈനയുടെ വീഡിയോയിക്ക് കീഴില്‍ ആരാധകര്‍ പ്രതിഷേധവുമായി എത്തുന്നത്. ഒന്നുങ്കില്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷം ഒഴിവാക്കുക. അതല്ലെങ്കില്‍ അത്തരം വീഡിയോകള്‍ പങ്ക്വെക്കാതെ എങ്കിലും ഇരിക്കുക. എന്നാണ് സൈനയോട് ആരാധകര്‍ പറയുന്നത്.




