
ബോളിവുഡ് നടി കത്രീന കൈഫിന്റെ പുതിയ (KAY) എന്ന കോസ്മെറ്റിക് ബ്രാന്‍ഡ് പുറത്തിറങ്ങിയതിനു പിന്നാലെ കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് താരമിപ്പോള്‍. ആര് ആരെ കോപ്പിയടിച്ചു എന്നായിരിക്കും അപ്പോള്‍ ഉയരുന്ന ചോദ്യം. അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്ദാഷിയാന് അവരുടെ കോസ്മെറ്റിക് ബ്രാന്‍ഡ് അവതരിപ്പിച്ചതിനു സമാനമായിരുന്നു കത്രീനയുടെ നടപടികള്‍ എന്നായിരുന്നു ആരോപണം. ബ്രാഡിന്റെ പേരില്‍ പോലും സമാനതകള്‍ ഉണ്ടെന്നും ആരോപിക്കപ്പെട്ടു.
(KKW) എന്നാണ് കര്‍ദാഷിയാന്റെ മേക് അപ് ബ്രാന്‍ഡിന്റെ പേര്. ഇതിനോട് സമാനമായ ബ്രാന്‍ഡ് നെയിമാണ് ക്രതീനയുടെ (KAY). ബ്രാന്‍ഡ് ഉടന്‍ വരുന്ന വിവരം ഒക്ടോബര്‍ 16 ന് ഇന്സ്റ്റഗ്രാമിയലൂടെ കത്രീന അറിയിച്ചു. 'ഒടുവില്‍ അത് വരുന്നു, 2019 ഒക്ടോബര്‍ 22ന് . രണ്ട് വര്‍ഷത്തിലേറെയായി ഞാന്‍ കണ്ട സ്വപ്നമായിരുന്നു അത്. ഒരു ബ്യൂട്ടി ലൈന്‍ സൃഷ്ടിക്കുക എന്നത്'- കത്രീന കുറിച്ചു.
താരത്തിന്റെ പോസ്റ്റിനു പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ അഭിനന്ദവുമായി
രംഗത്തെത്തി. അമിതാഭ് ബച്ചനും സല്മാന് ഖാനും ഉള്‍പ്പെടെയുളളവര്‍ നടിക്കും പുതിയ ബ്രാന്‍ഡിനും ആശംസകള്‍ അറിയിച്ചു. ലക്ഷക്കണക്കിനു ആരാധകരും താരത്തിന് ആശംസകള്‍ അറിയിച്ചു.
'ചിലപ്പോള്‍ വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിച്ചേക്കാം. അത്രമാത്രമേ എനിക്ക് പറയാനുളളൂ'. ആരോപണം നിഷേധിക്കാനോ അംഗീകരിക്കാനോ ശ്രമിക്കാതെ കത്രീന മറുപടി പറഞ്ഞതിങ്ങനെ. താരത്തിന്റെ മറുപടി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരുണ്ട്. പേരിലും അവതരണത്തിലുമുണ്ടായ സമാനത യാദുച്ഛികം മാത്രം എന്നാണവര്‍ പറയുന്നത്. ഇതിനെ കോപ്പിയടി തന്നെയാണെന്നും ആരോപണം തുടരുന്നുമുണ്ട്.






