
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ ട്രെയ്ലര് മോഹന്‍ലാലും, പൃഥ്വിരാജും ചേര്‍ന്ന് പുറത്ത് വി്ടടു. ചിരിയും ചിന്തയും ഉയര്‍ത്തുന്ന ട്രെയ്ലറില് വീട്ടുജോലിയ്ക്കെത്തിയ റോബോട്ടും അച്ഛനും മകനുമായി സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. മൂണ്‍ ഷോട്ട് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച് നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25.
പ്രായമായ അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും അവരുടെ ദൈനം ദിന ജീവിതത്തിലെ പൊരുത്തക്കേടുകളും നര്‍മ്മത്തില്‍ ചാലിച്ചാണ് ട്രെയ്ലറില് വരുന്നത്. വീട്ടു ജോലിക്കായി അവരുടെ ഇടയിലേക്ക് വരുന്ന റോബോര്‍ട്ടും അതിനെ ചുറ്റിപ്പറ്റി അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും വന്നു പോകുന്നു.
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് നവംബറില്‍ ആണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 .
പ്രശസ്തനായ ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ജയദേവന് ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.






