കൊച്ചി: ഭിന്നിച്ച് നില്ക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒരുമിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. കേരള കോണ്‍ഗ്രസ് അധികാര തര്‍ക്കത്തില്‍ കട്ടപ്പന സബ്കോടതിയുടെ വിധി പരിശോധിക്കും. ഈ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹനാന് വ്യക്തമാക്കി. സമാന്തര സംസ്ഥാന കമ്മറ്റി യോഗം വിളിച്ച് ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത തീരുമാനത്തിനുള്ള സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വിധിച്ചിരുന്നു. കോടതി വിധിക്ക് പിന്നാലെയാണ് ബെന്നി ബെഹനാന്റെ പ്രതികരണം.
ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത് തീരുമാനം ഇടുക്കി മുന്‍സിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത ബദല്‍ സംസ്ഥാന കമ്മറ്റി നിയമവിരുദ്ധമാണെന്നും കമ്മറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളാണെന്നും ജോസഫ് വിഭാഗം വാദിച്ചു. ഈ വാദഗ അംഗീകരിച്ചുകൊണ്ടാണ് ഇടുക്കി കോടതി സ്റ്റേ അനുവദിച്ചത്.
ഇതിനെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന സബ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേ നിലനില്‍ക്കുമെന്ന് സബ് കോടതിയും വിധിച്ചിരിക്കുകയാണ്. ജോസ് കെ. മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. കട്ടപ്പന സബ് കോടതിയുടെ വിധിക്ക് പിന്നാലെ ജോസ് കെ. മാണിക്ക് പാര്‍ട്ടിയില്‍ സ്ഥാനമൊന്നും ഇല്ലെന്നും തെറ്റ് തിരുത്തി മടങ്ങിവന്നാല്‍ സ്വീകരിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.






