
പാലക്കാട്: തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘത്തിന്റെ വെടിയേറ്റ് വീണതിനു തലേ ദിവസവും മാവോയിസ്റ്റുകള്‍ ആദിവാസി ഊരുകളില്‍ എത്തിയിരുന്നു എന്നാണ് സൂചന. കീഴടങ്ങാനുള്ള ഒരുക്കത്തിലായതോടെ സംഘത്തിലെ രണ്ടു പേര് മാറിപ്പോയെന്നുമാണ് ആദിവാസികള്‍ നല്കുന്ന സൂചന. ശേഷിച്ച നാലുപേരാണു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചു തണ്ടര്‍ ബോള്‍ട്ട് നല്കിയ വിവരങ്ങളില്‍ അവ്യക്തത തുടരുകയാണ്.
സംഘത്തിലുണ്ടായിരുന്ന സ്ത്രീയും കീഴടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി ആദിവാസികള്‍ വെളിപ്പെടുത്തി. ആദിവാസികളുമായി സംസാരിക്കുമ്പോഴാണു മാവോയിസ്റ്റുകള്‍ കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. നാട്ടില്‍ തിരിച്ചു ചെന്നാല്‍ പോലീസ് വെടിവെച്ചു കൊല്ലുമെന്നും നല്ലത് കേരളത്തില്‍ കീഴടങ്ങുന്നതാണെന്നും അവര്‍ വ്യക്തമാക്കിയെന്നും വെളിപ്പെടുത്തലുണ്ട്. മണിവാസകത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം അട്ടപ്പാടിയിലെ ആദിവാസികളുമായി മികച്ച ബന്ധമാണു സൂക്ഷിച്ചിരുന്നത്.
ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ചിലര്‍ ആയുധങ്ങളുമായി രക്ഷപ്പെട്ടെന്നാണു പോലീസ് പറയുന്നത്. അസുഖം മൂലം മണിവാസകത്തിനു കാട്ടില്‍ തുടരുക സാധ്യമായിരുന്നില്ല. തണ്ടര്‍ ബോള്‍ട്ട് വെടിയുതിര്‍ക്കുമ്പോള്‍ മാവോയിസ്റ്റുകളില്‍ രണ്ടുപേര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെന്നും പറയുന്നു. നടക്കാന്‍ പ്രയാസമുള്ള മണിവാസകം ഇതിനിടെ രക്ഷപ്പെെട്ടന്ന വാദം ദുരൂഹത വര്‍ധിപ്പിച്ചു. കൃത്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ടുസംഘങ്ങളാണു കാടു കയറിയത്.
വെടിവെയ്പ്പ് നടന്നിടത്തേക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴികാട്ടിയവരെ സ്ഥലത്തേക്കു പ്രവേശിപ്പിച്ചില്ല. മൃതദേഹങ്ങള്‍ ഷീറ്റുകൊണ്ട് മൂടിയിട്ട നിലയിലും ഒരാള്‍ക്കു ചുറ്റും കമാന്‍ഡോകള്‍ കൂടിനില്ക്കുന്നതു കണ്ടതായും ചിലര്‍ പറഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ സ്വരക്ഷയ്ക്കായാണു തോക്കുകള്‍ കൊണ്ടു നടന്നിരുന്നതെന്നു സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ. സംഘം വെളിപ്പെടുത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ െകെയിലുണ്ടായിരുന്നത് നാടന്‍ തോക്കും 303 െറെഫിളും ആയിരുന്നു.
കമാന്ഡോകള്ക്കെതിരേ ഇൗ തോക്കുകളില്‍നിന്നു വെടിയുതിര്‍ത്തിട്ടില്ലെന്നും സംഘം വെളിപ്പെടുത്തി. മാവോയിസ്റ്റുകളുടെ െകെയില്‍നിന്ന് എ.കെ. 47 കണ്ടെടുത്തെന്ന പോലീസിന്റെ റിപ്പോര്‍ട്ടിനു വിരുദ്ധമാണിത്. വ്യാജ ഏറ്റുമുട്ടലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു െകെമാറും. അസിസ്റ്റന്റ്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇന്നു രാവിലെ 11-ന് എം.എന്‍. സ്മാരകത്തില്‍ ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് പരിശോധിക്കും. ഇതു പഠിച്ച ശേഷം നിയമസഭയില്‍ ഉന്നയിക്കുന്നതുള്പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കൊല്ലപ്പെട്ടവര്‍ ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനമാണു നടത്തിയിരുന്നത്. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആദിവാസി ക്ഷേമത്തിനുള്ള അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ചു നല്കിയിരുന്നതും ആനുകുല്യങ്ങള്‍ വാങ്ങിച്ചെടുക്കേണ്ട മാര്‍ഗങ്ങളും വിവരങ്ങളും നല്കിയിരുന്നതും ഇവരാണ്.






